വിശപ്പില്ലാത്ത കേരളം പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പില്ലാത്ത കേരളം പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കളക്ടര്‍മാരുടേയും വകുപ്പ് അധ്യക്ഷന്മാരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദാരിദ്യ്രനിര്‍മാര്‍ജനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യും.
വാര്‍ധക്യപെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മന്ത്രിമാര്‍, വിവിധ വകുപ്പധ്യക്ഷന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications