സിപിഎമ്മിന്റെ മതേതരമുഖം നഷ്ടമായി: രമേശ്
കണ്ണൂര്‍: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ മതേതര മുഖം പൂര്‍ണമായും നഷ്ടപ്പെട്ടതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.കരുണാകരനും പി.സി തോമസും മുഖേന വെങ്കയ്യനായിഡുവിനെ സ്വാധീനിച്ച് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് വാങ്ങുകയായിരുന്നു. പാര്‍ലമെന്ററി മോഹം വര്‍ദ്ധിച്ച സിപിഎം തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഏത് വര്‍ഗീയ കക്ഷിയെയും കൂട്ടുപിടിക്കാന്‍ മടിക്കില്ലെന്ന് ഇതുവഴി തെളിഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് എല്‍ഡിഎഫ് ബിജെപി വോട്ടുകള്‍ വാങ്ങുന്നത് പരസ്യമായിരിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിലും അവര്‍ ഈ രീതി തന്നെ തുടരും.
വോട്ടുകള്‍ വിലക്കു വില്‍ക്കുന്ന ബിജെപിയുടെ പ്രസക്തി നഷ്ടപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications