Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവ്യാപാര സംഘടനക്കെതിരെ സിപിഐഎംഎല്‍ പ്രക്ഷോഭത്തിന്

കോഴിക്കോട്: ലോകവ്യാപാര സംഘടനയുടെ നയങ്ങള്‍ക്കെതിരെ സിപിഐഎംഎല്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ഹോങ്കോംഗില്‍ നടക്കുന്ന ഡിസംബര്‍ 13 മുതല്‍ 18 വരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ഡിസംബര്‍ 13ന് കരിദിനമാചരിക്കും. അന്നേ ദിവസം പാര്‍ലമെന്റ് മാര്‍ച്ചും നടത്തും.

കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന എല്ലാ സര്‍ക്കാരുകളും ലോകവ്യാപാര സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അവരുടെ കാര്‍ഷികമേഖലകള്‍ക്ക് സബ്സിഡി കൊടുക്കുമ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കര്‍ഷകതാല്‍പര്യങ്ങള്‍ക്കെതിരായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കൃഷിനാശവും കടബാധ്യതയും കാരണം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യത്ത് ജീവനൊടുക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് പുറമെ നിന്ന് പിന്തുണ നല്‍കുന്ന സിപിഎം പോലും ലോകവ്യാപാര സംഘടനക്കെതിരായി രംഗത്തെത്താത്തത് ആശ്ചര്യാജനകമാണ്.

കര്‍ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്ര, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 13ന് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കും. കേരളത്തില്‍ അന്ന് ഹര്‍ത്താലാചരിക്കും.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കുക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് ദോഷം ചെയ്യുന്ന തീരുമാനങ്ങളാണ് ലോകവ്യാപാര സംഘടനയുടെ സമ്മേളനത്തില്‍ എടുക്കാന്‍ പോകുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+