സംസ്ഥാനത്ത് അന്തര്‍ദേശീയ വിദ്യാഭ്യാസ സമ്മേളനം നടക്കും
കൊച്ചി: സംസ്ഥാനത്ത് 2006 ഫിബ്രവരിയില്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് മനസിലാക്കാന്‍ ഈ സമ്മേളനം സഹായിക്കും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗമനങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ കേന്ദ്രമാക്കി കേരളത്തെ ഉയര്‍ത്തിക്കാട്ടി സാമൂഹ്യപ്രതിബദ്ധത മറക്കാതെ സംസ്ഥാനത്തെ സാമ്പത്തികമേഖലയില്‍ സംഭവന നല്‍കുകയെന്നതാണ് സമ്മേളത്തിന്റ ലക്ഷ്യം.
രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് താല്‍പര്യമുള്ള ആളുകളും സംഘടനകളും തമ്മില്‍ ധാരണയുണ്ടാക്കാനും സമ്മേളനം സഹായിക്കുമെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications