Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറു മാസത്തിനുള്ളില്‍ കരുണാകരന്‍ സര്‍ക്കാരുണ്ടാകും

കാസര്‍കോട്: ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ കരുണാകരന്റെ സര്‍ക്കാരുണ്ടാകുമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് ഒന്നര ലക്ഷത്തിലേറെ ഡിഐസി വോട്ടുകള്‍ ലഭിച്ചതായും ഡിഐസി എല്‍ഡിഎഫിലെ ഘടക കക്ഷിയെന്ന നിലയില്‍ തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു. നവകേരളയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ കരുണാകരന്‍ കാസര്‍കോട് ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

സോണിയാഗാന്ധി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസിലേക്കു മടങ്ങില്ല. അതേ സമയം നെഹ്റു കുടുംബവുമായുള്ള തന്റെ ബന്ധം ആരു വിചാരിച്ചാലും അവസാനിപ്പിക്കാന്‍ സാധിക്കില്ല.

തിരുവനന്തപുരത്ത് താന്‍ ബിജെപി വോട്ട് മറിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പറയുന്നവരുടെ പല്ല് അടിച്ചുകൊഴിക്കുകയാണ് വേണ്ടത്. യുഡിഎഫിനു വേണ്ടി വോട്ട് മറിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് കേന്ദ്രങ്ങളില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനു തെളിവ് നല്‍കാന്‍ താന്‍ തയ്യാറാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+