മണിയപ്പന്റെ വധത്തെ ഗവര്‍ണര്‍ അപലപിച്ചു
തിരുവനന്തപുരം: ആലപ്പുഴ സ്വദേശി മണിയപ്പന്റെ മരണത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ അനുശോചനം രേഖപ്പെടുത്തി. താലിബാന്‍കാരുടെ പ്രവൃത്തിയെ അദ്ദേഹം അപലപിച്ചു.
മണിയപ്പന്റെ മരണവാര്‍ത്ത കേട്ട് താന്‍ ഞെട്ടിയെന്നും താലിബാന്‍കാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.
മണിയപ്പന്റെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications