മണിയപ്പന്റെ സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ
തിരുവനന്തപുരം: താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ മണിയപ്പന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. നവംബര്‍ 25 വെള്ളിയാഴ്ച വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങും.
സംസ്കാരത്തിന്റെ എല്ലാ ചിലവുകളും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ദില്ലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം മൃതദേഹം കേരളത്തില്‍ എത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.
കാബൂളില്‍ നിന്ന് മൃതദേഹം വ്യാഴാഴ്ച തന്നെ ദില്ലിയിലെത്തിക്കും.












Click it and Unblock the Notifications