മണിയപ്പന്റെ മരണം സര്‍ക്കാര്‍ അനാസ്ഥ മൂലം: വി.എസ്
ചിങ്ങോലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയാണ് മണിയപ്പന്റെ മരണത്തിന് ഇടവരുത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. താലിബാന്‍കാര്‍ വധിച്ച മണിയപ്പന്റെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണിയപ്പന്റെ മരണം ഒഴിവാക്കാമായിരുന്നു. പ്രശ്നം കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യണമായിരുന്നു. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ചെയ്യുന്നതു പോലെ ഒരു പ്രത്യേക സംഘത്തെ പ്രശ്നം കൈകാര്യം ചെയ്യാന്‍ രൂപീകരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിയപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ടൂറിസംമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. മണിയപ്പന്റെ കുടുംബത്തെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ഇതിനായി ആവശ്യമായതെല്ലാം ചെയ്യുമെന്നും മണിയപ്പന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച ശേഷം വേണുഗോപാല്‍ അറിയിച്ചു.
മണിയപ്പന്റെ മരണത്തില്‍ ദു:ഖമാചരിക്കാനായി കാര്‍ത്തികപ്പിളളി താലൂക്കില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.












Click it and Unblock the Notifications