മണിയപ്പന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന ആലപ്പുഴ സ്വദേശി മണിയപ്പന്റെ മൃതദേഹം നവംബര്‍ 25 വെള്ളിയാഴ്ച കേരളത്തിലെത്തിക്കും.
വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ദില്ലിയില്‍ നിന്ന് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തിരുവനന്തപുരത്തെത്തും.
കാണ്ഡഹാറില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം ദില്ലിയിലെത്തുക. മൃതദേഹം ഹെലികോപ്റ്ററില്‍ കാണ്ഡഹാറിലെ കോണ്‍സുലേറ്റിലെത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications