മുരളിയുടെ നവകേരള യാത്ര വ്യാഴാഴ്ച തുടങ്ങും
കാസര്‍കോട്: ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ നയിക്കുന്ന നവകേരളയാത്ര നവംബര്‍ 24 വ്യാഴാഴ്ച തുടങ്ങും. കാസര്‍കോട് വ്യാഴാഴ്ച വൈകിട്ട് നാലിന് കെ.കരുണാകരന്‍ യാത്ര ഉദ്ഘാടനം ചെയ്യും.
45 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ജനുവരി ആറിന് തലസ്ഥാനത്ത് ശക്തി പ്രകടനത്തോടെ യാത്ര സമാപിക്കും.
ഡിഐസിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അമ്പതോളം പ്രവര്‍ത്തകര്‍ യാത്രയെ അനുഗമിക്കും. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യാത്ര എത്തും. വയനാട് ജില്ലയിലെ ഡിഐസി പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തി ജാഥയ്ക്കു സ്വീകരണം നല്‍കും. ഒരോ ജില്ലയിലുമുള്ള ആയിരം പ്രവര്‍ത്തകര്‍ യാത്രയെ അനുഗമിക്കും.












Click it and Unblock the Notifications