പമ്പയില്‍ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം
ശബരിമല: റെയില്‍വെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള കേന്ദ്രം തുടങ്ങി. പമ്പ ദേവസ്വം കോംപ്ലക്സില്‍ നവംബര്‍ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് റിസര്‍വേഷന്‍ കേന്ദ്രം റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മാനേജര്‍ എസ്.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
രാത്രി എട്ടു മണി വരെ ഇവിടെ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കും. രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നും എവിടേക്കുമുള്ള ടിക്കറ്റുകള്‍ ഇവിടെ നിന്ന് റിസര്‍വ് ചെയ്യാം.
റിസര്‍വേഷനില്ലാത്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളും ഇവിടെ നിന്ന് വിതരണം ചെയ്യും.












Click it and Unblock the Notifications