എസ്എംഇയിലെ പിടിഎ യോഗം എസ്എഫ്ഐക്കാര്‍ തടസപ്പെടുത്തി
കോട്ടയം: റാഗിംങ്ങിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിളിച്ചുചേര്‍ത്ത പിടിഎ യോഗത്തിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. നവംബര്‍ 24 വ്യാഴാഴ്ച കോളജില്‍ ചേര്‍ന്ന യോഗം ഇതുകാരണം അലങ്കോലപ്പെട്ടു.
യോഗസ്ഥലത്തേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ കസേരകളും മറ്റും അടിച്ചുതകര്‍ത്തു. യോഗം നടക്കേണ്ട ഹാള്‍ അവരിപ്പോള്‍ ഉപരോധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications