റാഗിംങ്ങ് പീഡനം: പെണ്‍കുട്ടിയുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കും
കൊച്ചി: കോട്ടയം എസ്എംഇ നഴ്സിംഗ് കോളജില്‍ റാഗിംങ്ങ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 21നാണ് റാംഗിങ്ങിന്റെ പേരില്‍ എസ്എംഇ നഴ്സിംഗ് കോളജിലെ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനഭംഗപ്പെടുത്തിയത്.












Click it and Unblock the Notifications