റാഗിങ്: എസ്എംഇ ഡയറക്ടര്‍ കോടതിയില്‍ കീഴടങ്ങി
കോട്ടയം: നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാഗിങിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ.എന്‍.മുരളീധരന്‍നായര്‍ കോടതിയില്‍ കീഴടങ്ങി.
നവംബര്‍ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കീഴടങ്ങിയത്. കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
സംഭവം മൂടിവയ്ക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനില്‍ക്കുക, മനപ്പൂര്‍വം അധികൃതരില്‍ നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കുക, റാഗിങ് അറിഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കാതിരിക്കുക എന്നീ കുറ്റങ്ങളാണ് ഡയറക്ടര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്ത ഡയറക്ടരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചേക്കും.












Click it and Unblock the Notifications