കേരളത്തില്‍ ചിലയിടങ്ങളില്‍ കനത്ത മഴ
തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിലും ലക്ഷദ്വീപിലെ മിക്ക സ്ഥലങ്ങളിലും കനത്ത മഴ അനുഭപ്പെട്ടു. കൊല്ലം, മാവേലിക്കര, ചേര്‍ത്തല എന്നിവിടങ്ങളിലാണ് കനത്ത മഴയുണ്ടായത്.
കൊല്ലത്ത് 11 സെന്റിമീറ്ററും ചേര്‍ത്തലയില്‍ 10 സെന്റിമീറ്ററും മാവേലിക്കരയില്‍ ഒമ്പത് സെന്റിമീറ്ററും മഴ പെയ്തു. ശക്തമായ മഴയുണ്ടായ മറ്റ് സ്ഥലങ്ങള്‍ ഇവയാണ്: തിരുവനന്തപുരം വിമാനത്താവളം, നഗരം- അഞ്ച് സെന്റിമീറ്റര്‍, ഹരിപ്പാട്-നാല്, ആലപ്പുഴ, കോട്ടയം, കുമരകം- രണ്ട്.
നവംബര്‍ 26 വരെ കേരളത്തില്‍ ചില പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications