ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം: 30 മരണം
ബാഗ്ദാദ്: ബാഗ്ദാദിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണത്തില്‍ നവംബര്‍ 24 വ്യാഴാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരില്‍ നാല് പൊലീസ് ഗാര്‍ഡുകളും മൂന്ന് സ്ത്രീകളു രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മഹ്മൂദിയ എന്ന പട്ടണത്തിലാണ് സ്ഫോടനം നടന്നത്.
പട്ടണമധ്യത്തിലെ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന യുഎസ് സൈനിക വാഹനത്തെ ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടന്നതെന്ന് ഇറാക്കി ആര്‍മി ക്യാപ്റ്റന്‍ ഇബ്രാഹിം അബിദുല്ല പറഞ്ഞു. എന്നാല്‍ യുഎസ് വാഹനത്തിന് കേടുപാടൊന്നും പറ്റിയില്ല.












Click it and Unblock the Notifications