ഓഹരിസൂചിക 8829ലെത്തി
മുംബൈ: മുംബൈ ഓഹരി സൂചിക നവംബര്‍ 25 വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8829 പോയന്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ വിപണി തുറന്നപ്പോള്‍ 8,744 ലായിരുന്നു സൂചിക. ഉച്ചയോടെയാണ് സൂചിക 8829ലെത്തിയത്.
ഇതിന് മുന്‍പ് ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 8821 ആയിരുന്നു ഉയര്‍ന്ന സൂചിക. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഉയര്‍ച്ചയാണ് അനുഭവപ്പെടുന്നത്. വിദേശ നിക്ഷേപം ധാരാളം എത്തുന്നതാണ് സൂചിക ഇത്രത്തോളം ഉയരാന്‍ കാരണം. ഈ രീതിയില്‍ തുടരുകയാനെങ്കില്‍ സൂചിക അടുത്തു തന്നെ 9,000 ലെത്തുമെന്നാണ് പ്രതീക്ഷ. ദേശീയ ഓഹരിവിപണിയിലും ഇതേ അളവില്‍ മാറ്റമുണ്ടായി.
ഭെല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, റാന്‍ബാക്സി, എച്ച്ഡിഎഫിസി, ഇന്‍ഫോസിസ്, ഐടിസി, മരുതി ഉദ്യോഗ്, സത്യം കമ്പ്യൂട്ടേഴ്സ് എന്നിവയുടെ ഓഹരികള്‍ക്കാണ് കൂടുതല്‍ ലാഭമുണ്ടായത്.












Click it and Unblock the Notifications