ബീഹാറില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ 5 മരണം
പട്ന: ബീഹാറില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ അഞ്ചുുപേരെ വെടിവച്ചു കൊന്നു. ഒരു ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി.
മാധേപുര ജില്ലിയിലെ ബഹാനി ചൗക്കിലാണ് ഒരു ക്ഷേത്ര പൂജാരിയും മറ്റ് രണ്ടു പേരും അജ്ഞാതരുടെ ആക്രമണത്തില്‍ മരിച്ചത്. രണ്ടു പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. പിന്നീട് ഇവര്‍ സമീപത്തുള്ള ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികളേയും വെടിവച്ചു കൊന്നു. രാവിലെ നടക്കാനിറങ്ങിയ പ്രമുഖ ജ്വല്ലറി വ്യാപാരിയായ രാധാശ്യാം സോണിയെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ തോക്കു ചൂണ്ടി ഭയപ്പെടുത്തി തട്ടിക്കൊണ്ടുപോയി. ഇതില്‍ പ്രതിഷേധിച്ച് കത്യാര്‍ ജില്ലാ ചേംബര്‍ ഓഫ് കോമേഴ്സ് ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് കടകള്‍ അടഞ്ഞു കിടക്കുകയാണ്.
മോട്ടോര്‍ സൈക്കിളിലെത്തിയ അഞ്ചുപേരാണ് ആക്രമണങ്ങളഴിച്ചു വിട്ടത്.
സംഭവത്തെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പുതുതായി സ്ഥാനമേറ്റ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications