തമിഴ്നാട്ടില്‍ ബസ് ഒഴുക്കില്‍ പെട്ട് 14 പേര്‍ മരിച്ചു
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ബസ് വെള്ളത്തില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് 14 പേര്‍ മുങ്ങിമരിച്ചു. നവംബര്‍ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്.
രാമനാഥപുരത്ത് നിന്നും 40 കിലോമീറ്റര്‍ അകലെയായി ജാനവേലി പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് സരുഗാനി നദിയില്‍ വെള്ളം പൊങ്ങി നദിക്കു കുറുകെയുള്ള പാലത്തില്‍ വെള്ളം കയറിയാണ് അതുവഴി വന്ന ബസ് ഒഴുകിപ്പോയത്.
രണ്ട് പൊലീസുകാരടക്കം 70 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം 25ളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഒഴുകിപ്പോയതു കൊണ്ട് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.
തിരുച്ചിറപ്പള്ളിയില്‍ നിന്നും രാമേശ്വരത്തേക്ക് പോകുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്.
പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications