മോണിക്കാ ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് നീട്ടി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് ഡിസംബര്‍ ഒന്‍പത് വരെ നീട്ടി. സിബിഐ പ്രത്യേക കോടതിയാണ് മോണിക്കയുടെ റിമാന്റ് നീട്ടിയത്.
പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസില്‍ ഇപ്പോള്‍ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന മോണിക്കയെ വീഡീയോ കോണ്‍ഫറന്‍സ് സംവിധാനം മുഖേനയാണ് സെക്കന്ത്രാബാദിലെ സിബിഐ കോടതി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയത്.
ഈ കേസില്‍ മോണിക്ക സമര്‍പ്പിച്ച ജാമ്യാപേക്ഷ നവംബര്‍ 28ന് പരിഗണിക്കും.












Click it and Unblock the Notifications