Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു: ലോക്സഭ നിര്‍ത്തിവച്ചു

ദില്ലി: വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്സഭ മൂന്നര വരെ നിര്‍ത്തിവച്ചു.

രാവിലെ ലോക്സഭ സമ്മേളിച്ചപ്പോള്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേന്ദ്രമന്ത്രി നട്വര്‍ സിംഗും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിമുദ്രാവാക്യം വിളിച്ചു. ഇതില്‍ ക്ഷുഭിതരായ ഭരണപക്ഷാംഗങ്ങള്‍ സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് എതിര്‍മുദ്രാവാക്യം വിളിച്ചു.

ശാന്തരായിരിക്കുവാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സഭ 45 മിനിറ്റ് നേരത്തേക്ക് നിറുത്തിവക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ പ്രശ്നത്തിന്മേല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയെങ്കിലും ഈ പ്രശ്നം കേന്ദ്രത്തെ ബാധിക്കുന്നതല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ബിജെപി നേതാവ് വി.കെ മല്‍ഹോത്ര, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രമേയത്തിന് അവതരണാനുമതി നേടിയത്. ഇതേത്തുടര്‍ന്ന് വീണ്ടും പ്രതിപക്ഷം ബഹളം വച്ചപ്പോഴാണ് സഭ മൂന്നര വരെ നിര്‍ത്തിവച്ചത്.

രാജ്യസഭയിലും നട്വര്‍ സിംഗിന്റെ രാജിയാവശ്യമുന്നിയിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചത്. നട്വര്‍ സിംഗിനെ മന്ത്രിസഭയില്‍ നിന്നു തന്നെ പുറത്താക്കണമെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വേഗത്തിലാക്കാന്‍ ചോദ്യോത്തര വേള ഉപേക്ഷിക്കണമെന്ന് ബിജെപി അംഗം എസ്.എസ് അഹൂവാലിയ ആവശ്യമുന്നയിച്ചു.

താലിബാന്‍കാര്‍ വധിച്ച മണിയപ്പന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷം ചുരുങ്ങിയത് ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിക്കാനെങ്കിലും അവസരം നല്‍കണമെന്നു പറഞ്ഞ് ചോദ്യങ്ങള്‍ തുടങ്ങാന്‍ സ്പീക്കര്‍ ഭൈരോണ്‍ സിംഗ് ഷെഖാവത് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ബഹളം തുടര്‍ന്നതു കാരണം ഉച്ചവരെ സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷബഹളം തുടര്‍ന്നപ്പോഴാണ് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+