പ്രധാനമന്ത്രി അജിത് ജോഗിയെ സന്ദര്‍ശിച്ചു
ദില്ലി: എസ്കോര്‍ട്സ് ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി അജിത്് ജോഗിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നവംബര്‍ 25 വെള്ളിയാഴ്ച സന്ദര്‍ശിച്ചു.
ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ സിംഗ് 10 മിനിറ്റോളം ആശുപത്രിയില്‍ തങ്ങി.
ബുധനാഴ്ച റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് എസ്കോര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications