അബു സലീമിനെ മര്‍ദിച്ചുവെന്ന് വക്കീല്‍
മുംബൈ: റിയല്‍ എസ്റേറ്റുകാരനായ പ്രദീപ് ജെയിനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയിലുളള അബു സലീമിനെ ചോദ്യംചെയ്യലിനിടക്ക് മര്‍ദിച്ചതായി സലീമിന്റെ വക്കീല്‍ അശോക് സാരോഗി ആരോപിച്ചു.
നവംബര്‍ 24 വ്യാഴാഴ്ച രാത്രിയാണ് അബു സലീമിനെ മര്‍ദിച്ചത്. തന്റെ സുഹൃത്ത് റഷീദ് അന്‍സാരി വെള്ളിയാഴ്ച രാവിലെ ജയിലില്‍ വച്ച് സലീമിനെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതിനെതിരെ ടാഡ കോടതിയെ സമീപിക്കുമെന്നും സാരോഗി പറഞ്ഞു.
വ്യാഴാഴ്ചയാണ് അബു സലീമിനെ ടാഡ കോടതി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തത്.












Click it and Unblock the Notifications