ലാലുവിനും പാസ്വാനും സോണിയയുടെ പരോക്ഷ വിമര്‍ശനം
ദില്ലി: ബീഹാറില്‍ തിരഞ്ഞെടുപ്പു പരാജയത്തിന് കാരണം ലാലു പ്രസാദ് യാദവും റാ വിലാസ് പാസ്വാസും തമ്മിലുള്ള അകര്‍ച്ചയാണെന്ന് സോണിയ. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഈ പരോക്ഷവിമര്‍ശനമുന്നയിച്ചത്.
ജനാധിപത്യ, വികസന, ഐക്യ തത്വങ്ങളില്‍ ഉറച്ചുനിന്ന് മതേതര ശക്തികള്‍ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് സോണിയ പറഞ്ഞു.
കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവയടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി സംഘടനയെ തയ്യാറാക്കാന്‍ സോണിയ ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ ജനുവരി 10,21,22 തീയതികളില്‍ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനം സംഘടനക്ക് പുതിയ ഉണര്‍വേകുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications