കൊല്‍ക്കത്തയില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി 20 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈസ്റ് മിഡ്നാപൂര്‍ ജില്ലയില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി 20 പേര്‍ക്ക് പരിക്കേറ്റു. സംബാല്‍-ഹൗറ എക്സ്പ്രസ് ഖരഗ്പൂര്‍-ഹൗറ ലോക്കല്‍ തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 8.40ന് പാന്‍സ്കുറ സ്റേഷനില്‍ വച്ചാണ് തീവണ്ടികള്‍ കൂട്ടിമുട്ടിയത്.
പരിക്കേററവരില്‍ ഭൂരിഭാഗവും ലോക്കല്‍ തീവണ്ടി യാത്രക്കാരാണ്. ഈ തീവണ്ടിയുടെ ഒരു ബോഗി ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി.
ഓട്ടോ സിഗ്നല്‍ സിസ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് യാത്ര തുടരാനായി മറ്റൊരു തീവണ്ടി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications