സംസ്ഥാനത്ത് പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുശ്മശാനം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് കളക്ടര്‍മാരുടെ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്കരണത്തിനും പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനുമായി വേണ്ട നടപടികള്‍ എടുക്കുന്നതിനായി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തിരമായി ചെയ്യേണ്ട രണ്ട് കാര്യങ്ങളാണ് മാലിന്യ സംസ്കരണവും പൊതു ശ്മശാനവും. ഇത് രണ്ടും പരിഹരിക്കുന്നതിനായി വേണ്ട നിര്‍ദേശങ്ങള്‍ കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. തര്‍ക്കങ്ങളും പരാതികളും ഇല്ലാതെ എല്ലാ പഞ്ചായത്തുകളിലും ടൗണുകളിലും ഇതിനു വേണ്ട സ്ഥലം കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
വീടിനുള്ളില്‍ മൃതദേഹം സംസ്കരിക്കേണ്ട അവസ്ഥവരെ ഇവിടെയുണ്ടായി. ഇത് ഒഴിവാക്കുന്നതിനായാണ് പൊതു ശ്മശാനം എന്ന ആശയം കൊണ്ടു വന്നത്. ശ്മശാനം നിര്‍മ്മിക്കുന്നതിനാവശ്യമായ പണം ത്രിതലപഞ്ചായത്തും സര്‍ക്കാരും കൂടി നല്‍കും. സ്ഥലം ലഭ്യമായിക്കഴിഞ്ഞാന്‍ ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications