ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടും: ഡേവിഡ് ഡാനിയേലി
തിരുവനന്തപുരം: ഇന്ത്യയും ഇസ്രായേലും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡേവിഡ് ഡാനിയേലി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇസ്രായേലിനോടുള്ള ഇന്ത്യയുടെ സമീപനത്തിന് മാറ്റം വന്നിട്ടില്ല. മുന്‍സര്‍ക്കാരിനെ പോലെ തന്നെ ഇസ്രായേലിനോട് നല്ല നയമാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്നത്.
സ്വന്തം വിശ്വാസങ്ങളില്‍ തന്നെ കടിച്ചുതൂങ്ങിക്കിടക്കുന്നവരാണ് ഇസ്രായേല്‍ ആക്രമണകാരികളാമെന്ന് പറയുന്നത്. അയല്‍രാജ്യങ്ങളുമായി ബന്ധമുണ്ടാക്കുവാനും തങ്ങളുടെ ജനതയെ വികസിപ്പിക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. തങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കെട്ടിച്ചമച്ചതാണ്.
ഇസ്രായേലിന്റെ ഗാസയില്‍ നിന്നുള്ള പിന്‍മാറ്റം വളരെ ധീരമായ ഒരു നടപടിയായിരുന്നു. നിറയെ ശത്രുക്കളുള്ള ഒരു ചുറ്റുപാടിലാണ് ഇസ്രായേലുകാര്‍ ജീവിക്കുന്നത്. എങ്കിലും ജനങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനങ്ങളും നല്‍കിയ സാമ്പത്തിക രംഗത്തിന് വികസനമുണ്ടാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടുണ്ട്.
വിവിധ രംഗങ്ങളിലായി 100ളം ഇസ്രായേല്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡാനിയേലി പറഞ്ഞു.












Click it and Unblock the Notifications