Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയപ്പന്റെ മൃതദേഹം ചിങ്ങോലിയിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: താലിബാന്‍ ഭീകരര്‍ വധിച്ച മണിയപ്പന്റെ മൃതദേഹം ജന്മനാടായ ചിങ്ങോലിയിലേക്ക് കൊണ്ടുപോയി.

നവംബര്‍ 25 വെള്ളിയാഴ്ച ഉച്ചക്ക് 2.40നാണ് ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.

പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. സൈനികരും പൊലീസും മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. നിരവധി ജനങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വമൃതശരീരത്തില്‍ അന്ത്യോപചാരങ്ങള്‍പ്പിച്ചു.

ദില്ലിയില്‍ നിന്നും ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ ടി.പി വേലായുധനും ബ്രിഗേഡിയര്‍ കെ.ആര്‍.കെ നായരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ചിങ്ങോലിയിലേക്ക് കൊണ്ടുപോകുന്ന മൃതദഹം അല്‍പസമയം അവിടെ മണിയപ്പന്‍ പഠിച്ച സ്കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടുവളപ്പില്‍ സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+