മണിയപ്പന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 10 ലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: താലിബാന്‍കാര്‍ വധിച്ച മണിയപ്പന്റെ കുടുംബത്തിന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് 10 ലക്ഷം രൂപ സഹായധനം നല്‍കും. ഇന്‍ഫോസിസ് അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്‍ഫോസിസ് ഫൗണ്ടേഷനില്‍ നിന്നാണ് രൂപ നല്‍കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
മണിയപ്പന്റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നവംബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് ജന്മസ്ഥലമായ ചിങ്ങോലിയില്‍ നടക്കും.












Click it and Unblock the Notifications