മണിയപ്പന്റെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
ദില്ലി: താലിബാന്‍കാര്‍ കൊലപ്പെടുത്തിയ മണിയപ്പന്റെ മൃതദേഹവുമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 167 വിമാനമാണ് നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
വര്‍ക്കല രാധാകൃഷ്ണന്‍ എംപി, ഡോ.മനോജ്, ബ്രിഗേഡിയര്‍ കെ.ആര്‍.കെ നായര്‍, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ പി.എസ് ശ്രീകുമാര്‍, ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.പി വേലായുധന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഉച്ചക്ക് 1.35ടെ മൃതദേഹം തിരുവനന്തപുരത്തെത്തുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി ജന്മദേശമായ ആലപ്പുഴയിലെ ചിങ്ങോലിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ചിങ്ങോലിയില്‍ സംസ്കരിക്കും.
കാബൂളില്‍ നിന്നും പ്രത്യേക ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാഴാഴ്ചയാണ് മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുവന്നത്. ദില്ലിയിലെ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ 19 രജപുത്താന റൈഫിള്‍സ് സൈനികര്‍ വ്യാഴാഴ്ച അന്ത്യോപചാരമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications