എസ്എംഇ പിടിഎ മയോഗം തടസപ്പെടുത്തിയവരെ കോടതിയില്‍ ഹാജരാക്കി
കോട്ടയം: എസ്എംഇ കോളജില്‍ നവംബര്‍ 24 വ്യാഴാഴ്ച നടന്ന പിടിഎ യോഗം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അറസ്റിലായ മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ആറ് പേരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലറും എസ്എഫ്ഐ ജില്ലാ പ്രസിഡന്റുമായ ഗഗാര്‍ കോര, എസ്എഫ്ഐ ജില്ലാ സെക്രട്ടറി രാജേഷ്, ജോയന്റ് സെക്രട്ടറി സലിമോന്‍, വൈസ് പ്രസിഡന്റ് ഷൈജു, കമ്മറ്റി അംഗങ്ങളായ സോജന്‍, രതീഷ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. പൊതുസ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയെന്ന വകുപ്പിന് കീഴെയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അറസ്റിലായ മറ്റ് 18 പേരെ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.












Click it and Unblock the Notifications