Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലിസിനെ ബോംബെറിഞ്ഞ കേസില്‍ വിദ്യാര്‍ത്ഥികള്‍ റിമാന്റില്‍

തിരുവനന്തപുരം: പൊലീസിനു നേരെ ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ എംജി കോളജിലെ 22 വിദ്യാര്‍ത്ഥികളെ ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

സ്ഫോടക വസ്തു കൈവശം വയ്ക്കല്‍, ഉപയോഗിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശീകരണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കേസുണ്ട്. ആകെ 51 പേരെ അറസ്റുചെയ്തിരുന്നെങ്കിലും 29 പേരെ പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് പ്രകടനം നടത്തി അക്രമമുണ്ടാക്കിയതിന് ഇവരുടെ പേരിലും കേസുണ്ട്.

നവംബര്‍ 23ന് എംജികോളജ് പരിസരത്ത് പൊലീസും എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് എബിവിപി പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് ബോംബെറിഞ്ഞത്. ബോംബേറില്‍ കാല്‍ തകര്‍ന്ന മ്യൂസിയം സി.ഐ. ടി. മോഹനന്‍നായര്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എംജി കോളജ് കൗണ്‍സില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നു. പൊലീസ് കസ്റഡിയിലുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+