ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചികയില്‍ വീണ്ടും വന്‍കുതിപ്പ്. ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിരക്കിലാണ് സൂചിക നവംബര്‍ 26 ശനിയാഴ്ച ക്ലോസ് ചെയ്തത്.
8912.12 പോയിന്റ് എന്ന പുതിയ ഉയരത്തില്‍ വരെയെത്തിയ സൂചിക 8889.03ലാണ് ശനിയാഴ്ച ക്സോസ് ചെയ്തത്. വെള്ളിയാഴ്ച 8853.21ല്‍ ക്സോസ് ചെയ്ത സൂചിക ശനിയാഴ്ച 8858.20ലാണ് തുടങ്ങിയത്.
ഇതോടെ കഴിഞ്ഞ നാല് സെഷനുകളിലായി 354.06 പോയിന്റ് വളര്‍ച്ചയാണ് ഓഹരി സൂചികയിലുണ്ടായത്. വിദേശ ധനസ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് സൂചികയുടെ ഉയര്‍ച്ചക്ക് പ്രധാന കാരണം.
എല്‍ ആന്റ് ടി, ഭെല്‍, ഹീറോ ഹോണ്ട, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ പവര്‍, റാന്‍ബാക്സി, എസിസി, ഭാരതി, എസ്ബിഐ, ഗ്രാസിം, ടിസിഎസ്, എന്‍ടിപിസി എന്നീ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications