ഉമാഭാരതി ബിജെപി നേതാക്കളെ കണ്ടു
ദില്ലി: മധ്യപ്രദേശിലെ നേതൃമാറ്റത്തെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള ഉമാഭാരതി ബിജെപിയുടെ ഉന്നത നേതാക്കളെ കണ്ടു.
പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനി, മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ എന്നിവരുമായാണ് ഉമാഭാരതി കൂടിക്കാഴ്ച നടത്തിയത്.
ശനിയാഴ്ച വൈകീട്ടോ ഞായറാഴ്ചയോ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വീണ്ടും യോഗം ചേര്‍ന്ന് നേതൃമാറ്റം സംബന്ധിച്ച് അന്തിമതീരുമാനം കൈകൊണ്ടേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ദേശീയ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. നിയമസഭാകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശമാണ് അദ്വാനിക്കും ജസ്വന്ത്സിംഗിനുമുള്ളത്. എന്നാല്‍ ശിവരാജ്സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി കേന്ദ്രനേതൃത്വം നിര്‍ദേശിക്കണമെന്ന അഭിപ്രായമാണ് മറ്റു നേതാക്കള്‍ക്ക്.












Click it and Unblock the Notifications