മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ മാറ്റിയേക്കും
ദില്ലി: മധ്യപ്രദേശിലെ നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നവംബര്‍ 26 ശനിയാഴ്ച യോഗം ചേരും.
ബാബുലാല്‍ ഗൗറിനോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. എന്നാല്‍ അടുത്ത മുഖ്യമന്ത്രിയാരാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി നേരത്തെ തന്നെ പാര്‍ട്ടി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 18 എംപിമാരുമായും വ്യക്തിപരമായി കൂടിക്കാഴ്ച നടത്തി അടുത്ത മുഖ്യമന്ത്രിയാരാവണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വം തേടിയിയിരുന്നു.
ഉമാഭാരതിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നാണ് അവരെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെട്ടുവരുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള മറ്റൊരു നേതാവ് ശിവരാജ്സിംഗ് ചൗഹാനാണ്.












Click it and Unblock the Notifications