മധ്യപ്രദേശിലെ നേതൃമാറ്റം: ബിജെപി തീരുമാനം മാറ്റിവച്ചു
ദില്ലി: മധ്യപ്രദേശിലെ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ബിജെപി കേന്ദ്രനേതൃത്വം മാറ്റിവച്ചു.
ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ശക്തമായ ആശയഭിന്നത പ്രകടമായതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താനായില്ല. തുടര്‍ന്ന് തീരുമാനമെടുക്കാതെ യോഗം പിരിയുകയായിരുന്നു.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മധ്യപ്രദേശിലെ രാഷ്ട്രീയസ്ഥിതി ചര്‍ച്ച ചെയ്തുവെന്നും ചര്‍ച്ച തുടരുമെന്നും യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി പറഞ്ഞു.












Click it and Unblock the Notifications