തമിഴ്നാട്ടിലെ ബസപകടം: മരണം 80 ആയി
രാമനാഥപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ്നാട്ടില്‍ രണ്ട് ബസുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 80 ആണെന്ന് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് ബസ് വെള്ളത്തില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് 60 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയില്‍ ബസ് ഒഴുകിപോയി 20 പേര്‍ മരിച്ചു.
രാമനാഥപുരത്ത് നിന്നും 40 കിലോമീറ്റര്‍ അകലെയായി ജാനവേലി പാലത്തിലാണ് ആദ്യത്തെ അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് സരുഗാനി നദിയില്‍ വെള്ളം പൊങ്ങി നദിക്കു കുറുകെയുള്ള പാലത്തില്‍ വെള്ളം കയറിയാണ് അതുവഴി വന്ന ബസ് ഒഴുകിപ്പോയത്.
തഞ്ചാവൂരില്‍ അരന്താണ്ടിയില്‍ നിന്നു പട്ടകോട്ടയ്ക്കുള്ള ബസ് കോണ്ടികുളത്തു ബണ്ടില്‍ വച്ച് കാട്ടുചോലയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
രണ്ട് ബസുകളിലുമായി ഇരുന്നൂറോളം യാത്രക്കാരാണുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications