തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ 227 പേര്‍ മരിച്ചു
ചെന്നൈ: നവംബറിലുണ്ടായ മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ 227 പേര്‍ ഇതുവരെ മരിച്ചു. ഒക്ടോബറിലും പേമാരി തമിഴ്നാട്ടില്‍ വന്‍ദുരന്തം വിതച്ചിരുന്നു.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഈ ജില്ലകളിലും ചെന്നൈയിലും റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിച്ചിട്ടില്ല. ചെന്നൈയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള പല ദീര്‍ഘദൂര തീവണ്ടി സര്‍വീസുകളും സതേണ്‍ റെയില്‍വെ റദ്ദാക്കിയിട്ടുണ്ട്.
147 പേര്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ മരിച്ചപ്പോള്‍ വെള്ളപ്പൊക്കത്തില്‍ രാമനാഥപുരത്തും തഞ്ചാവൂരിലും വെള്ളിയാഴ്ച രണ്ട് ബസുകള്‍ ഒഴുകിപോയതിനെ തുടര്‍ന്നാണ് 80 പേര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications