സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗം നവംബര്‍ 26 ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ തുടങ്ങി.
നവംബര്‍ 26,27 തീയതികളിലാണ് സെക്രട്ടറിയേറ്റ് യോഗം നടക്കുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെ 28,29 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
സംസ്ഥാനത്ത് എല്‍ഡിഫ് നേടുന്ന തുടര്‍ച്ചയായ തെരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ആവിഷ്ക്കരിക്കുകയാവും യോഗത്തിന്റെ മുഖ്യ അജണ്ട. നിയമസഭാ തിരഞ്ഞെടുപ്പിന് കൈക്കൊള്ളേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഡിഐസിയെ എല്‍ഡിഎഫിലെടുക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.












Click it and Unblock the Notifications