റജീനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് രേഖ
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യസാക്ഷി റജീനയ്ക്ക് പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ നിന്ന് വ്യക്തമായി.
റജീന പഠിച്ച വെള്ളയില്‍ സര്‍ക്കാര്‍ ഫിഷറീസ് സ്കൂളിലെ പ്രധാനാധ്യാപകന്‍ സമര്‍പ്പിച്ച രേഖ പ്രകാരമാണ് പീഡനം നടക്കുമ്പോള്‍ റജീനക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് വ്യക്തമായത്. നാല് ദിവസം മുമ്പാണ് റജീനയുടെ പ്രായം സംബന്ധിച്ച രേഖ കോടതിയില്‍ സമര്‍പ്പിച്ചത്.
1979 മെയ് 16നാണ് റജീന ജനിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്. ഇതു പ്രകാരം പീഡനം നടക്കുമ്പോള്‍ റജീനക്ക് 16 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് വ്യക്തമായി.
കോടതി ആവശ്യപ്പെട്ടതു പ്രകാരമാണ് റജീനയുടെ വയസ് തെളിയിക്കുന്ന രേഖ സ്കൂള്‍ അധികൃതര്‍ ഹാജരാക്കിയത്.












Click it and Unblock the Notifications