Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയപ്പന്റെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴ: താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മണിയപ്പന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംസ്കാരം നടന്നത്.

തിരുവനന്തപുരത്തു നിന്നു വൈകിട്ട് 5.45ന് ആണു മണിയപ്പന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം നങ്ങ്യാര്‍കുളങ്ങര കവലയില്‍ എത്തിയത്. 10 മിനിറ്റോളം മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നു മണിയപ്പന്‍ ഏഴുവരെ പഠിച്ച ചൂരവിള സ്കൂളിലും പൊതുദര്‍ശനത്തിന് വച്ചു.

സംസ്കാരത്തിന് മുമ്പ് രാജ്യത്തിന്റെ ആദരമായി ബ്യൂഗിള്‍ മുഴങ്ങി. സായുധ പൊലീസ് മൂന്നു തവണ ആകാശത്തേക്കു വെടിയുതിര്‍ത്തു. പിന്നീടു മൂത്തമകന്‍ എട്ടു വയസ്സുകാരന്‍ അജയ് ചിതയ്ക്കു തീകൊളുത്തി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മണിയപ്പന്റെ മൃതദേഹം തിരുവന്തപുരത്ത് കൊണ്ടു വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി വായുസേനാ താവളത്തിലേക്കു കൊണ്ടുവന്നു. ദേശീയപതാകയില്‍ പുതപ്പിച്ച മൃതദേഹം പൊലീസ്, സൈനിക ബഹുമതികളോടെ അരമണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+