പ്രളയം: മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍
കോട്ടയം: ചിദംബരത്ത് അണ്ണാമല സര്‍വകലാശാലയുടെ ഹോസ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടാം നിലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഹോസ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച രാവിലെ ഭക്ഷണമെത്തിച്ചിട്ടുണ്ട്. വൈകുന്നേരെ വലിയ ബോട്ട് എത്തിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
വിദ്യാര്‍ഥികളെ സംസ്ഥാനത്തെ രണ്ടംഗ സംഘം സന്ദര്‍ശിക്കും. ടാക്സ് കമ്മിഷണര്‍ മൗര്യപൗണ്ഡ്യന്‍, ഡിഐജി പുലികേശി എന്നിവരാണ് സന്ദര്‍ശനം നടത്തുക.












Click it and Unblock the Notifications