കിഴക്കന്‍ ചൈനയില്‍ ഭൂചലനം: 17 പേര്‍ മരിച്ചു
ബീജിംഗ്: കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
റിച്ചര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8.49 (ഇന്ത്യന്‍ സമയം 6.19) നാണുണ്ടായത്. ജുയിജിയാംഗ് മേഖലയില്‍ 8,702 മുറികള്‍ തകര്‍ന്നു. ചൈനയില്‍ കെട്ടിടങ്ങളുടെ എണ്ണത്തിന് പകരം മുറികളുടെ എണ്ണത്തിലാണ് ഭൂകമ്പ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ സാധാരണ രണ്ടോ മൂന്നോ മുറികളുള്ളതായിരിക്കും.
ഭൂചലനത്തില്‍ 370 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications