Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ ചൗഹാന്‍ മുഖ്യന്ത്രി

ദില്ലി: മധ്യപ്രദേശില്‍ ബാബുലാല്‍ ഗൗറിനെ മാറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് ശിവരാജ്സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോലാഹലങ്ങളുണ്ടാക്കിയ ഉമാഭാരതിയെ തഴഞ്ഞാണ് ചൗഹാനെ പുതിയ നേതാവായി തീരുമാനിച്ചത്. ഉമാഭാരതിയെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ടു വട്ടം ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗങ്ങള്‍ക്കൊടുവിലാണ് നേതൃമാറ്റം സംബന്ധിച്ച് അന്തിമതീരുമാനമായത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി അവസാന നിമിഷം വരെയും ഉമാഭാരതി നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് ചൗഹാനെ മുഖ്യമന്ത്രിയാക്കിയത്. ചൗഹാന്‍ അറിയപ്പെടുന്ന ഉമാഭാരതി വിരുദ്ധനാണ്.

ബാബു ലാല്‍ ഗൗര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ചൗഹാനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് അരുണ്‍ ജെറ്റ്ലി അറിയിച്ചു. ഉമാഭാരതിയുടെ നേതൃശേഷി കണക്കിലെടുത്താണ് അവരെ ജനറല്‍ സെക്രട്ടറിയാക്കുന്നതെന്നും ജെറ്റ്ലി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+