ശങ്കരരാമന്‍ വധക്കേസില്‍ വിചാരണ തിങ്കളാഴ്ച മുതല്‍
പോണ്ടിച്ചേരി: കാഞ്ചി സ്വാമിമാരായ ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും പ്രധാന പ്രതികളായ ശങ്കരരാമന്‍ വധക്കേസിലെ വിചാരണ നവംബര്‍ 28 തിങ്കളാഴ്ച പോണ്ടിച്ചേരി സെഷന്‍സ് കോടതിയില്‍ തുടങ്ങും.
പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം.ചിന്നപാണ്ഡിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടെ മധ്യത്തിലായിരിക്കും വിചാരണ നടക്കുന്നത്.
ഒക്ടോബര്‍ 26ന് കേസിലെ വിചാരണ ചെങ്കല്‍പേട്ട് സെഷന്‍സ് കോടതിയില്‍ നിന്നും പോണ്ടിച്ചേരിയിലെ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാട് പൊലീസ് എല്ലാ കേസ് റെക്കോഡുകളും വിചാരണ കോടതിക്ക് കൈമാറിയിട്ടുണ്ട്.
കാഞ്ചി സ്വാമിമാര്‍ക്കു പുറമെ 22 പേര്‍ കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications