നവംബര്‍ 30ന് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തേക്കും
ഭോപാല്‍: ബിജെപി നേതാവ് ശിവരാജ്സിംഗ് ചൗഹാന്‍ നവംബര്‍ 30ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 29നോ 30നോ ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്നേക്കും. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. യോഗത്തില്‍ ചൗഹാനെ നേതാവായി തിരഞ്ഞെടുക്കും.
ദില്ലിയില്‍ ചൗഹാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച തുടരുകയാണ്. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.












Click it and Unblock the Notifications