ബാബുലാല്‍ ഗൗര്‍ അദ്വാനിക്ക് രാജി നല്‍കി
ഭോപാല്‍: ബാബുലാല്‍ ഗൗര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി ബിജെപി ദേശീയ പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് നവംബര്‍ 27 ഞായറാഴ്ച സമര്‍പ്പിച്ചു.
ശിവരാജ് സിംഗ് ചൗഹാനെ പുതിയ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശനിയാഴ്ച തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഗൗറിന്റെ രാജി.
പാര്‍ട്ടി നേതൃത്വത്തെ ആദരം മുന്‍നിര്‍ത്തിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്വാനിക്ക് അയച്ച ഫാക്സ് സന്ദേശത്തില്‍ ഗൗര്‍ വ്യക്തമാക്കി. പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും രാജിക്കത്തില്‍ പറയുന്നു.
ഗവര്‍ണര്‍ ബല്‍റാം ജാകറിന് പിന്നീട് ഗൗര്‍ രാജി നല്‍കും.












Click it and Unblock the Notifications