തമിഴ്നാട്ടില്‍ പ്രളയക്കെടുതി അതിരൂക്ഷം
ചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജനജീവിതം ദുരിതമയമാക്കി. മൂവായിരത്തോളം വീടുകള്‍ പേമാരിയില്‍ തകര്‍ന്നു.
ആയിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 16 ജില്ലകളിലായി 15 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളെയാണ് പ്രളയം കൂടുതലായി ബാധിച്ചത്. കാവേരി നദി കരകവിഞ്ഞൊഴുകുന്നത് തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായിട്ടുണ്ട്.
പൂര്‍ണമായും ഒറ്റപ്പെട്ട നൂറോളം ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഹെലികോപ്റ്റര്‍ വഴി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നവംബറില്‍ 227 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്.












Click it and Unblock the Notifications