കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെ ശിവസേന ഭാരവാഹിത്വം രാജിവച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: രാജ് താക്കറെ ശിവസേനയുടെ ഭാരവാഹിത്വം രാജിവച്ചു. പാര്‍ട്ടി നിര്‍വാഹക സമിതി അംഗത്വവും ശിവസേനയുടെ വിദ്യാര്‍ഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ഥി സേനയുടെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

താന്‍ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരില്ലെന്ന് രാജ് താക്കറെ വ്യക്തമാക്കി. ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായുള്ള തര്‍ക്കമാണ് രാജ് താക്കറെയുടെ രാജിയില്‍ കലാശിച്ചത്. പാര്‍ട്ടിയുടെ തുടര്‍ച്ചയായ പരാജയങ്ങളുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും നേതൃത്വത്തെ വിമര്‍ശിച്ചും രാജ് താക്കറെ നേരത്തെ ബാല്‍ താക്കറെയ്ക്ക് കത്തയച്ചിരുന്നു.

പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് അധ്യക്ഷ സ്ഥാനം താന്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഉദ്ധവ് താക്കറെയെ ഈ സ്ഥാനത്തേക്ക് നേരത്തെ നാമനിര്‍ദേശം ചെയ്തത് താനായിരുന്നുവെന്നും രാജ് താക്കറെ പറഞ്ഞു. എന്നാല്‍ അവിടെ തനിക്ക് പിഴവ് പറ്റിയെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.

പാര്‍ട്ടിയുടെ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു സംഘം പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ബാല്‍ താക്കറെ തന്റെ ദൈവമാണെന്നും അത് ഭാവിയിലും അങ്ങനെയായിരിക്കുമെന്നും ശിവസേന പിളര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X