രാജ്-ഉദ്ദവ് തര്‍ക്കം: ശിവസേനയില്‍ പ്രതിസന്ധി
മുംബൈ: ശിവസേവന വര്‍ക്കിംഗ് പ്രസിഡന്റ് ഉദ്ദവ് താക്കറെയും രാജ്താക്കറെയും തമ്മിലുള്ള തര്‍ക്കം ശിവസേനയില്‍ സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ശിവസേനാ നേതൃത്വം അനിശ്ചിതത്വത്തിലാണ്.
ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ബാല്‍ താക്കറെയ്ക്ക് മാത്രമേ പരിഹരിക്കാനാവൂവെന്ന നിലപാടിലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍. പ്രശ്നത്തില്‍ അന്തിമ പരിഹാരം ബാല്‍ താക്കറെയ്ക്ക് മാത്രമേ കണ്ടെത്താനാവൂവെന്ന് സേന നേതാവ് മനോഹര്‍ ജോഷി പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് രാജ് താക്കറെ കത്തയച്ചതിനു ശേഷം പാര്‍ട്ടി നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നാസിക്ക് യാത്രക്കു തിരിച്ചിരിക്കുന്ന അദ്ദേഹം ഞായറാഴ്ച മുംബൈയില്‍ തിരിച്ചെത്തി ബാല്‍ താക്കറെയുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications